വേര്‍പാടിന്റെ വേദനയില്‍..
  കാത്തിരിപ്പ്...
ജീവിതം...
ഓര്‍മ്മകള്‍, ഓര്‍മ്മകള്‍ ഓലോലം തകരുമീ തീരങ്ങളെ ഒരിക്കലെങ്കിലും കണ്ടമുഖങ്ങളെ മറക്കാനെളുതാമോ? ഓര്‍മ്മകള്‍, ഓര്‍മ്മകള്‍...........
“നാട്ടിന്‍ പുറത്തിന്റെ എല്ലാ സൌന്ദര്യവും ഉള്‍ക്കൊണ്ടുകൊണ്ട്, മഞ്ഞുതുള്ളിയുടെ നൈര്‍മല്യതയും, പൂര്‍ണ്ണ ചന്ദ്രന്റെ തേജസ്സുമുള്ള ആ പെണ്‍കുട്ടി, രാധിക. അവളുടെ നെറ്റിയിലെ ചന്ദനത്തിനു നടുവിലെ ആ ചെറിയ കുങ്കുമ പൊട്ടും, അവള്‍ അണിഞ്ഞിരുന്ന മഞ്ഞ നിറത്തിലുള്ള പട്ടുപാവാടയും ജാക്കറ്റും അവള്‍ക്ക് കത്തിച്ചുവെച്ച നിലവിളക്കിനേക്കാളേറേ സൌന്ദര്യവും ആകര്‍ഷണീയതയും കൊടുത്തിരുന്നു