Saturday, August 25, 2007

ഓണാശംസകള്‍...

തുമ്പയും തുളസിയും ചെമ്പരത്തിയും ചെണ്ടുമല്ലിയും
വിടരാന്‍ മടിക്കുന്ന ഈ മണലാരണ്യത്തില്‍
ഗള്‍ഫ് മലായാളികളോടൊത്ത് ഓണം ആഘോഷിക്കാന്‍ എത്തുന്ന
അപൂര്‍വ്വം ചില വിരുന്നുകാരില്‍ ഒന്ന്
ഈ ചെറുപുഷ്പങ്ങള്‍ കൊണ്ട് മനസ്സില്‍ ഒരു പൂക്കളം തീര്‍ക്കാം നമുക്ക്...

ഓണസദ്യയെ ഒന്നാംതരം ഒരു വില്‍പ്പനച്ചരക്കാക്കി മാറ്റാന്‍
ഇവിടുത്തെ ഓരോ ഹോട്ടലുകളും മത്സരിക്കുമ്പോള്‍
അവരുടെ വിലവിരപട്ടികക്കുമുമ്പില്‍ പകച്ചു നില്‍ക്കുന്ന സാധരണക്കാരനായ ഒരു മലയാളി,
അവനോടൊത്താവണം ഈ ഓണസദ്യ, അവനുവേണ്ടിയുള്ളതാവണം ഈ ഓണഘോഷം......
എല്ലാ ഗള്‍ഫ് മലയാളികള്‍ക്കും എന്റെ ഹ്രിദയം നിറഞ്ഞ ഓണാശംസകള്‍
ഒപ്പം എന്റെ എല്ലാ നല്ല സുഹ്രിത്തുക്കള്‍ക്കും...

Friday, August 24, 2007

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നു
താവക വീഥിയില്‍ എന്‍ മിഴി പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നൂ

രണ്ടു വര്‍ഷത്തിലൊരിക്കല്‍ വീണുകിട്ടുന്ന ചില നല്ലനാളുകള്‍
ആ നല്ല നാളുകള്‍ക്കായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്ന
ഒരു ശരാശരി ഗള്‍ഫുകാരന്റെ ഭാര്യ

അവര്‍ക്കായി ഒരു പോസ്റ്റ്....

എല്ലാ മാനസിക പിരി മുറുക്കങ്ങളേയ്യും ഇല്ലാതാക്കുന്നു മാസ്മരികത,

കോര്‍ണിഷിലെ കല്ലിനും പുല്ലിനും കാറ്റിനും എല്ലാം അതുണ്ട്....

ഒരു പാടു സൂര്യാസ്തമയങ്ങള്‍ കണ്ട ഈ കടല്‍ഭിത്തികള്‍ക്കും പറയാനുണ്ടാകുംപ്രാവാസലോകത്തിന്റെ വിഷമതകളുടേയും നൊമ്പരങ്ങളുടെയും നഷ്ടസ്വപ്നങ്ങളുടെയും കഥകള്‍..

പ്രാവാസികള്‍ക്കായി ഒരു പോസ്റ്റ്......

Thursday, August 23, 2007

ആ മാലാഖ കൂട്ടങ്ങള്‍ക്ക്...


വിടരുവാന്‍ കാത്തു നില്‍ക്കുന്ന ഈ പൂമൊട്ടുകളെ കാമറയില്‍ പകര്‍ത്തുമ്പോള്‍, മനസ്സില്‍ എന്തെന്നില്ലാത്ത വേവലാതിയായിരുന്നു
മണലാരണ്യത്തില്‍ ഈ കത്തുന്ന വേനലിനെ അതിജീവിക്കാന്‍ ഇവക്കാവുമൊ
ഒഴിവു ദിനങ്ങളുടെ ആവേശത്തിമിര്‍പ്പില്‍, പാര്‍ക്കില്‍ ഉല്ലസിക്കന്‍ എത്തുന്ന
ഏതെങ്കിലും ഒരു പ്രവാസിയുടെ പാദരക്ഷക്കടിയില്‍ ഒടുങ്ങുമോ ഈ ജീവന്‍..?

ഭ്രൂണഹത്യ എന്ന മഹാപാതകത്തിന്റെ ബലിയാടുകളായ,
ഭൂമിയിലേക്കു പിറന്നിറങ്ങാനാശിച്ച് ഒടുവില്‍
മനസാക്ഷി ഇല്ലാത്തവരുടെ ബാലിശ ചിന്തകളില്‍ ബലിയാടുകളായി
പൊലിഞ്ഞു പോയ അനേകായിരം കുരുന്നുകളുടെ/ഒരു പറ്റം മലാഖകൂട്ടങ്ങളുടെ
ആത്മാവിനായി സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്...