Tuesday, April 8, 2008

എന്റെ പ്രിയ സുഹ്ര്‌ത്തിന്...

“നാട്ടിന്‍ പുറത്തിന്റെ എല്ലാ സൌന്ദര്യവും ഉള്‍ക്കൊണ്ടുകൊണ്ട്, മഞ്ഞുതുള്ളിയുടെ നൈര്‍മല്യതയും, പൂര്‍ണ്ണ ചന്ദ്രന്റെ തേജസ്സുമുള്ള ആ പെണ്‍കുട്ടി, രാധിക. അവളുടെ നെറ്റിയിലെ ചന്ദനത്തിനു നടുവിലെ ആ ചെറിയ കുങ്കുമ പൊട്ടും, അവള്‍ അണിഞ്ഞിരുന്ന മഞ്ഞ നിറത്തിലുള്ള പട്ടുപാവാടയും ജാക്കറ്റും അവള്‍ക്ക് കത്തിച്ചുവെച്ച നിലവിളക്കിനേക്കാളേറേ സൌന്ദര്യവും ആകര്‍ഷണീയതയും കൊടുത്തിരുന്നു

“ഇന്നും അവള്‍ എന്റെ നല്ലൊരു സുഹ്രിത്താണ്, സുഹ്രിത്ത് ബന്ധത്തിന്റെ ആഴവും പരപ്പും എനിക്ക് മനസ്സിലാക്കിതന്ന എന്റെ നല്ല സുഹ്രിത്ത്.”

റോസാപൂക്കളെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന, എന്നും ആ‍ സുന്ദര പുഷ്പത്തെ തലയില്‍ ചൂടാന്‍ ആഗ്രഹിച്ചിരുന്ന എന്റെ ആ പ്രിയ സുഹ്രിത്തിനായി ഈ പോസ്റ്റ്...

2 comments:

സുഹാസ്സ് കേച്ചേരി said...

റോസാപൂക്കളെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന, എന്നും ആ‍ സുന്ദര പുഷ്പത്തെ തലയില്‍ ചൂടാന്‍ ആഗ്രഹിച്ചിരുന്ന എന്റെ ആ പ്രിയ സുഹ്രിത്തിനായി ഈ പോസ്റ്റ്...

ഏറനാടന്‍ said...

റോസാപ്പൂ ചിന്ന റോജാപ്പൂ
ഉന്മേലേ ചിന്ന മത്താപ്പൂ..