Thursday, November 29, 2007

നൊമ്പരം...

“ഇക്കാ എനിക്കാ തുമ്പിയെ പിടിച്ചു തരുമോ” എന്നു ചോദിച്ച നിന്‍ കുട്ടിക്കാലം...
“നിനക്കാ തുമ്പിയെ പിടിച്ചു തരട്ടേ” എന്ന് തിരിച്ചു ചോദിച്ചപ്പോള്‍ നാണം വിരിഞ്ഞ നിന്‍ കൌമാരം....
“മോള്‍ക്ക് ആ തുമ്പിയെ പിടിച്ചു കൊടുക്കാന്‍ ഇനി എന്നു വരും” എന്നു ചോദിച്ച ഇന്നിന്റെ വിരഹ ദുഖം...
കാലചക്രം ഇനിയും വേഗത്തില്‍ തിരിഞ്ഞെങ്കില്‍ എന്നാശിച്ചുപോകുന്നു ചിലപ്പോള്‍....
അത്രമേലുണ്ടീ പ്രവാസത്തിന്‍ നൊമ്പരം....

Saturday, August 25, 2007

ഓണാശംസകള്‍...

തുമ്പയും തുളസിയും ചെമ്പരത്തിയും ചെണ്ടുമല്ലിയും
വിടരാന്‍ മടിക്കുന്ന ഈ മണലാരണ്യത്തില്‍
ഗള്‍ഫ് മലായാളികളോടൊത്ത് ഓണം ആഘോഷിക്കാന്‍ എത്തുന്ന
അപൂര്‍വ്വം ചില വിരുന്നുകാരില്‍ ഒന്ന്
ഈ ചെറുപുഷ്പങ്ങള്‍ കൊണ്ട് മനസ്സില്‍ ഒരു പൂക്കളം തീര്‍ക്കാം നമുക്ക്...

ഓണസദ്യയെ ഒന്നാംതരം ഒരു വില്‍പ്പനച്ചരക്കാക്കി മാറ്റാന്‍
ഇവിടുത്തെ ഓരോ ഹോട്ടലുകളും മത്സരിക്കുമ്പോള്‍
അവരുടെ വിലവിരപട്ടികക്കുമുമ്പില്‍ പകച്ചു നില്‍ക്കുന്ന സാധരണക്കാരനായ ഒരു മലയാളി,
അവനോടൊത്താവണം ഈ ഓണസദ്യ, അവനുവേണ്ടിയുള്ളതാവണം ഈ ഓണഘോഷം......
എല്ലാ ഗള്‍ഫ് മലയാളികള്‍ക്കും എന്റെ ഹ്രിദയം നിറഞ്ഞ ഓണാശംസകള്‍
ഒപ്പം എന്റെ എല്ലാ നല്ല സുഹ്രിത്തുക്കള്‍ക്കും...

Friday, August 24, 2007

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നു
താവക വീഥിയില്‍ എന്‍ മിഴി പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നൂ

രണ്ടു വര്‍ഷത്തിലൊരിക്കല്‍ വീണുകിട്ടുന്ന ചില നല്ലനാളുകള്‍
ആ നല്ല നാളുകള്‍ക്കായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്ന
ഒരു ശരാശരി ഗള്‍ഫുകാരന്റെ ഭാര്യ

അവര്‍ക്കായി ഒരു പോസ്റ്റ്....

എല്ലാ മാനസിക പിരി മുറുക്കങ്ങളേയ്യും ഇല്ലാതാക്കുന്നു മാസ്മരികത,

കോര്‍ണിഷിലെ കല്ലിനും പുല്ലിനും കാറ്റിനും എല്ലാം അതുണ്ട്....

ഒരു പാടു സൂര്യാസ്തമയങ്ങള്‍ കണ്ട ഈ കടല്‍ഭിത്തികള്‍ക്കും പറയാനുണ്ടാകുംപ്രാവാസലോകത്തിന്റെ വിഷമതകളുടേയും നൊമ്പരങ്ങളുടെയും നഷ്ടസ്വപ്നങ്ങളുടെയും കഥകള്‍..

പ്രാവാസികള്‍ക്കായി ഒരു പോസ്റ്റ്......

Thursday, August 23, 2007

ആ മാലാഖ കൂട്ടങ്ങള്‍ക്ക്...


വിടരുവാന്‍ കാത്തു നില്‍ക്കുന്ന ഈ പൂമൊട്ടുകളെ കാമറയില്‍ പകര്‍ത്തുമ്പോള്‍, മനസ്സില്‍ എന്തെന്നില്ലാത്ത വേവലാതിയായിരുന്നു
മണലാരണ്യത്തില്‍ ഈ കത്തുന്ന വേനലിനെ അതിജീവിക്കാന്‍ ഇവക്കാവുമൊ
ഒഴിവു ദിനങ്ങളുടെ ആവേശത്തിമിര്‍പ്പില്‍, പാര്‍ക്കില്‍ ഉല്ലസിക്കന്‍ എത്തുന്ന
ഏതെങ്കിലും ഒരു പ്രവാസിയുടെ പാദരക്ഷക്കടിയില്‍ ഒടുങ്ങുമോ ഈ ജീവന്‍..?

ഭ്രൂണഹത്യ എന്ന മഹാപാതകത്തിന്റെ ബലിയാടുകളായ,
ഭൂമിയിലേക്കു പിറന്നിറങ്ങാനാശിച്ച് ഒടുവില്‍
മനസാക്ഷി ഇല്ലാത്തവരുടെ ബാലിശ ചിന്തകളില്‍ ബലിയാടുകളായി
പൊലിഞ്ഞു പോയ അനേകായിരം കുരുന്നുകളുടെ/ഒരു പറ്റം മലാഖകൂട്ടങ്ങളുടെ
ആത്മാവിനായി സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്...

Saturday, March 3, 2007

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മംകൂടി...

ഈ വര്‍ണ്ണ സുരഭില ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ...
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ..
ഗന്ധര്‍വ്വ ഗീതങ്ങളുണ്ടോ..
കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ..

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മംകൂടി എനിക്കിനിയൊരു ജന്മം കൂടീ..

പുഴ പാടുമീ പാട്ടില്‍..


പുഴ പാടുമീ പാട്ടില്‍..
മഴ മേയുമീ പാട്ടില്‍..
ഒരു പൂ വെയില്‍ തൂവലായ് മാറിയോ..?

ഇക്കരെയാണെന്റെ താമസം...

ഇക്കരെയാണെന്റെ താമസം...
അക്കരെയാണെന്റെ മാനസം
പൊന്നണിഞ്ഞെത്തിയ മധുമാസം...
എന്നുള്ളില്‍ ചൊരിയുന്നു രാഗരസം

Tuesday, February 20, 2007

ഭൂമിയുടെ അവകാശി

ഇന്നലെ വൈകീട്ടും പതിവുപോലെ കറന്റ്‌ പോയി... 'അപ്രഖ്യാപിത പവര്‍-കട്ട്‌' എന്ന പേരില്‍ സ്‌ഥിരം ഉള്ള ഒരു പ്രഹസനം.,

മണ്ണെണ്ണ ചിമ്മിണീം കൊണ്ട്‌ ഉമ്മറത്തേക്ക്‌ കടന്നപ്പൊ., പൊട്ടിപൊളിഞ്ഞു വീഴാറായ മച്ചിന്റെ എതോ ഒരു കോണില്‍ നിന്നും ഭൂമിയുടെ അവകാശി ചോദിച്ചു "ചെയ്‌ ഇന്നും ഈ മണ്ണെണ്ണ വിളക്കു തന്നെയാണൊ., ഇതിന്റെ പുകയടിച്ചു മടുത്തു., ഇന്നലെ കഷ്ട്ടപ്പെട്ടു കെട്ടിയ വലയതാ അപ്പുറത്ത്‌ കരിപിടിച്ചു കിടക്കുന്നു., ഇനിയിപ്പൊ ഇതും നശിച്ചാല്‍ പുതിയൊരെണ്ണം ഉണ്ടാക്കണമെങ്കില്‍ ഞാനിനി എത്ര ബഹുരാഷ്ട്ര കുത്തകക്കാരുടെ കയ്യും കാലും പിടിക്കണം.."

"ഈ പുക കൊള്ളാതെ കിടക്കണം എന്ന് എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ., മോന്‍ ദുഫായില്‍ പോയിട്ട്‌ അദ്യായ്ട്ട്‌ ഞാന്‍ ആവശ്യപ്പെട്ടത്‌ കറന്റ്‌ പോയാ കത്തണ ആ കുന്ത്രാണ്ടം കൊടുത്തയക്കാനാ., ഇതാ ഇന്നലെ അവന്റെ കത്തുണ്ടാരുന്നു 'ഇമ്മാസത്തെ ശംബളം കിട്ട്യേപ്പോ ഒരു മൊഫെയില്‍ വാങ്ങിത്രെ, പാട്ടും പടോം ഒക്കെ ഒള്ളത്‌, ഇനീപ്പോ അടുത്ത ശംബളം കിട്ട്യാ നോക്കട്ടെന്നാ പറഞ്ഞേക്കണെ'... അവരു ചെരുപ്പക്കാരല്ലെ അതൊക്കെ ഇല്ലാണ്ട്‌ പറ്റുവോ.?"

"എന്നാലും അത്യാവശ്യങ്ങള്‍ കഴിഞ്ഞിട്ട്‌ പോരെ ആര്‍ഭാടങ്ങള്‍"- വീണ്ടും അവകാശി..

"നീ ഒന്ന് പോ അസത്തേ, ഇപ്പോ ഈ മൊഫെയിലൊക്കെ ഒരു അത്യാവശ്യാണത്രെ, അതില്ലാണ്ടിരുന്നാ ശരിയാവില്ലാന്നാ പറേണെ... അല്ലെങ്കിലും, നമ്മള്‍ ഈ രണ്ടു ജന്മങ്ങള്‍ക്ക്‌ മിണ്ടീം പറഞ്ഞും ഇരിക്കാന്‍ എന്തിനാ വെളിച്ചം.."

"എന്റെ റബ്ബേ, ഞാന്‍ ഉമ്മാനെ വെഷമിപ്പിക്കാന്‍ പറഞ്ഞതല്ല.. ഈ കരീം പൊകേം ഒന്നും ഇല്ലാണ്ടെ കൊറച്ച്‌ ശുദ്ധവായു ശ്വസിക്കണം എന്നാശ ഒള്ളോണ്ട്‌ ചോദിച്ചതാ.."

"ഈ ഒരു ചിമ്മിനി വിളക്കോണ്ടാ ഇവിടിങ്ങനെ കരീം പൊകേം എന്നാ അന്റെ വിചാരം.?, ഇനീപ്പൊ അനക്ക്‌ അങ്ങനെ ഒരു ആശ ഒണ്ടേല്‍ കണ്ണടച്ചിരുന്ന് നമ്മടെ പഴയ നാടിനെ പറ്റി അങ്ങട്‌ ഓര്‍ത്തോ., വെഷം തുപ്പുന്ന പൊകക്കൊഴലുകള്‍ക്കും, കാതു പൊളിക്കുന്ന ശബ്ദ കോലാഹലങ്ങള്‍ക്കും പകരം, പൊയേം തോടും മരോം ചെടീം കിള്യേളും ഒക്കെ ഒണ്ടാരുന്ന ആ പഴയ നാളുകളിലെ നാടിനെ പറ്റി...."

"എന്തായാലും ഉമ്മ വെഷമിക്കണ്ടാ... ഈ കരീം പൊകേം ഇല്ലാണ്ട്‌ ഉമ്മാക്ക്‌ ഒരീസങ്കിഒരീസം ഒറങ്ങാന്‍ പറ്റോന്ന് ഞാനൊന്നു നോക്കട്ടെ.."
.............................

ഇന്നു രാവിലെ പടിഞ്ഞാറെ കോലായില്‍ കപ്പ തൊലികളഞ്ഞ്‌ ഇരിക്കുമ്പോഴാണു ഇടവഴിയിലൂടെ ആരുടെയോ ശവമഞ്ചവും തോളിലേറ്റി വരുന്ന ആ വിലാപയാത്ര കണ്ടത്‌.., ഓടി അടുത്തു ചെന്നു നോക്യേപ്പോ വിലാപയാത്രയുടെ മുന്നില്‍ നീളത്തില്‍ പിടിച്ച ബാനറിലെ വാക്കുകള്‍ തെളിഞ്ഞു വന്നു., കണ്ണില്‍ തളം കെട്ടിയ ജലകണങ്ങള്‍ക്കിടയിലൂടെ ആ വാചകം ഒരു വിധത്തില്‍ വായിച്ചു തീര്‍ത്തു

"ബഹുരാഷ്ട്ര കമ്പനിയുടെ പുകക്കുഴലിനു മുകളില്‍ വലകെട്ടി ആ വിഷവാതകത്തെ തടുക്കാന്‍ ശ്രമിച്ച്‌ ധീര മൃത്യു വരിച്ച ധീരയോധാവിന്‌ ആദരാഞ്ജലികള്‍"

പ്രകൃതിയെ നശിപ്പിക്കുന്ന നഗര വികസനത്തിന്‍ ഒരു രക്‍തസാക്ഷി കൂടി - അതും ഈ ഭൂമിയുടെ അവകാശി

Monday, February 5, 2007

ഈ ചെറു തോണിയില്‍ അക്കരെ പോകാന്‍...

ഈ ചെറു തോണിയില്‍,
അക്കരെ പോകാന്‍...
എത്തിടാമോ പെണ്ണേ..
(ചേറ്റുവ രാജാസ് ഐലന്റിലെ ഒരു ലഘുഭക്ഷണശാല.)

രാജഹംസമേ....


രാജഹംസമേ മഴവില്‍ കുടിലില്‍...
നീ സ്നേഹദൂതുമായ് വരുമോ...
രാജഹംസമേ....

Sunday, February 4, 2007

ചെമ്പരത്തി പൂവെ ചൊല്ലൂ....


ചെമ്പരത്തി പൂവെ ചൊല്ലൂ
ദേവനെ നീ കണ്ടോ...
അമ്പലത്തില്‍ ഇന്നല്ലയോ
സ്വര്‍ണ്ണ രഥഘോഷം...

Friday, February 2, 2007

ഇനിയും എത്രദൂരം....

The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep...
And miles to go before I sleep...

മയില്‍ പീലി കൂട്ടില്‍ മയങ്ങും എന്നോമലെ....



കാണാ കനവിലെ കണ്മണിയെ നീ,
മാനം കാണാതെ ആരും കാണാതെ
പീലി ചന്തമായ് വളരു...
നീയെന്‍ മോഹ പൂവായി വളരൂ..

Thursday, February 1, 2007

വീണ്ടും ഒരു പുലര്‍ക്കാലം...

താമര കണ്ണുകളില്‍
‍തളിരിട്ടതീ പൊന്നും പുലര്‍ക്കാലം...
ആ മലര്‍ മൊഴിയിലെ
അനുപമ ലഹരിയില്‍ ഏതോ കിനാ വസന്തം...

നിന്നെയും തേടി...


നിന്നെ തേടി തേടി ഈ കായല്‍ തീരതെത്തി...
ഇന്നെന്‍ ഓമല്‍ തിങ്കല്‍ പക്ഷീ...
പുലരിയോ സന്ധ്യയോ ഏന്‍ ഓമലിന്‍ കരി മിഴികളില്‍...
ഇളകുമീ തിരകളില്‍ വിഷാദമോ... ചിരി നുരകളോ...

കാര്‍മേഘങ്ങള്‍

മഴത്തുള്ളിയായ് പെയ്യുമോ നീ?
എന്റെ മന‍സ്സിന്റെ നൊംമ്പരം
ഈ മേഘമായ് പെയ്തൊഴിയുമോ?‍‍

കരയറ്റൊരാലസ്യ ഗ്രാമ ഭംഗി...


വിജനമായ ഈ വീഥിയിലൂടെ
വരു‍മോ ഇനിയുമെന്‍,ജീവിതത്തില്‍?
ഈ വഴിത്താരയില്‍ നിന്നെയും കാത്തു ഞാന്‍
നിമിഷങ്ങള്‍,ദിവസങ്ങള്‍ കാത്തിരിപ്പു
വരുമോ നീ എന്നിലെ എന്നിലേക്കായ്?‍

Wednesday, January 31, 2007

ഒരു മയില്‍പ്പീലിയായ് ഞാന്‍.....

ഒരു മയില്‍പ്പീലിയായ് ഞാന്‍ ജെനിക്കുമെങ്കില്‍
നിന്റെ തിരുമുടിക്കുടന്നയില്‍ തപസ്സിരിക്കും